ഭാവിയുടെ വികസന കാഴ്ചപ്പാടുകളാണ് വികസന സദസുകൾ: എം. വിജിൻ എം.എൽ.എ

തദ്ദേശ സ്ഥാപനങ്ങളുടെ ഭാവി വികസന കാഴ്ചപ്പാടുകളാണ് വികസന സദസുകളെന്ന് എം. വിജിൻ എം.എൽ.എ പറഞ്ഞു. ചെറുതാഴം ഗ്രാമപഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാല് വർഷംകൊണ്ട് 52 കോടിയുടെ വികസന നേട്ടമാണ് ചെറുതാഴം ഗ്രാമ പഞ്ചായത്ത് കൈവരിച്ചത്. പിലാത്തറ ടൗൺ സൗന്ദര്യവൽകരണം, പഴയങ്ങാടി അണ്ടർ പാസ്സേജ്, പുതിയ പഴയങ്ങാടി പാലം എന്നിവ ഉടൻ നടപ്പിലാകുമെന്നും എം.എൽ.എ പറഞ്ഞു.

ചെറുതാഴം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. ശ്രീധരൻ അധ്യക്ഷനായി. സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ പി.കെ. ചന്ദ്രശേഖരൻ സംസ്ഥാന വികസന റിപ്പോർട്ട്‌ അവതരണം നടത്തി. ചെറുതാഴം ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി പി.കെ. രാഗേഷ് പഞ്ചായത്ത് വികസന റിപ്പോർട്ട്‌ അവതരിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ വികസന രേഖ പ്രകാശനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി.പി. രോഹിണി, ജില്ലാ പഞ്ചായത്ത്‌ അംഗം സി.പി. ഷിജു, സ്ഥിരംസമിതി അംഗം എ.വി. രവീന്ദ്രൻ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം കെ.എം. ശോഭ, ചെറുതാഴം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ ടി.വി. ഉണ്ണികൃഷ്ണൻ, പി.പി. അംബുജാക്ഷൻ, സ്ഥിരം സമിതി അംഗം എം.ടി. സബിത, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.വി. സുമേഷ് എന്നിവർ സംസാരിച്ചു.