അഴീക്കോട് പഞ്ചായത്ത് നവീകരിച്ച വാഗ്ഭടാനന്ദ ലൈബ്രറി കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ, കുട്ടികളുടെ ലഹരി വിരുദ്ധ ചിത്രരനാമത്സരങ്ങൾ, സൈബർ ബോധവൽക്കരണ പ്രഭാഷണം എന്നിവ ഉൾപ്പെടെയുള്ള സാമൂഹ്യ ഇടപെടലുകളിലൂടെ നാടിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന്റെ കേന്ദ്രമാകാൻ ലൈബ്രറിക്ക് സാധിച്ചുവെന്ന് കെ. വി. സുമേഷ് എം. എൽ. എ പറഞ്ഞു.

അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് അധ്യക്ഷത വഹിച്ചു മുൻ എം എൽ എ എം പ്രകാശൻ മുഖ്യാതിഥിയായി ലൈബ്രറേറിയൻ കെ പി വത്സൻ റിപ്പോർട്ട് അവതരിപ്പിച്ചു. അഴീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ റീന,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ ഗിരീഷ് കുമാർ, കെ കെ മിനി, ടി മുഹമ്മദ് അഷ്റഫ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ സുരേഷൻ, കെ രഞ്ജിത്ത്, ലൈബ്രറി പ്രസിഡന്റ് ടി ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.