യു.ജി.സി മാനവിക വിഷയങ്ങളിൽ ഡിസംബർ മാസത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനറൽ പേപ്പറിന് വേണ്ടി ആരംഭിക്കുന്ന 10 ദിവസത്തെ പരിശീലന പരിപാടിയിലേക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്ന 35 പേർക്കാണ് അവസരം. താൽപര്യമുള്ളവർ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാന മന്ദിരത്തിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ ഒക്ടോബർ 22 നകം നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 04972703130.