74 തദ്ദേശ സ്ഥാപനങ്ങളുടെ 2025 -26 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. 38 തദ്ദേശ സ്ഥാപനങ്ങളുടെ ഹെല്‍ത്ത് ഗ്രാന്‍ഡ് പ്രൊജക്ടും പാനൂര്‍, മട്ടന്നൂര്‍, തളിപ്പറമ്പ് നഗരസഭകളുടെ കെ എസ് ഡബ്ല്യു പ്രൊജക്ടിനും അംഗീകാരം ലഭിച്ചു. യോഗത്തില്‍ പദ്ധതി നിര്‍മാണവുമായി ബന്ധപ്പെട്ട് മോണിറ്ററിംഗ് നടത്തി.
ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഡിപിസി ചെയര്‍പേഴ്സനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി അധ്യക്ഷയായി. ഡിപിസി അംഗങ്ങളായ അഡ്വ. ബിനോയ് കുര്യന്‍, അഡ്വ. ടി സരള, എന്‍.പി ശ്രീധരന്‍, ലിസ്സി ജോസഫ്, കെ താഹിറ, കെ.വി ഗോവിന്ദന്‍, ടി.ഒ മോഹനന്‍, ഡിപിഒ നെനോജ് മേപ്പടിയത്ത് എന്നിവര്‍ പങ്കെടുത്തു.
