പഞ്ചായത്തിന്റെ അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച തിരുവാലി ഗ്രാമ പഞ്ചായത്ത് വികസന സദസ് ജനസാന്ദ്രമായി. തിരുവാലി ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വിജ്ഞാന കേരളം സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ഡോ. പി. സരിന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മാറ്റങ്ങള്‍ നവ കേരളം എന്ന സര്‍ക്കാരിന്റെ ചിന്തയുടെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ. രാമന്‍കുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി മെയ്ദിനി വികസന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികസന സദസില്‍ ആര്‍.പി.എന്‍.കെ. കവിത, മുന്‍ എംഎല്‍എ. എന്‍. കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ. കോമളവല്ലി, സി. സുലോജന, മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. പി. ഷീനാരാജന്‍, ഡോ. ജോര്‍ജ് ജേക്കബ്, വര്‍ഗീസ് അബ്രഹാം (റോജി), എം. മോഹന്‍ദാസ്, പഞ്ചായത്ത് അംഗം പി. സബീര്‍ ബാബു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അബ്ദുല്‍ സമദ് എന്നിവര്‍ പങ്കെടുത്തു.