അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചേലേമ്പ്ര പുഞ്ചിരി വളവില്‍ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. സമീറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ് അധ്യക്ഷനായി. അഞ്ച് വര്‍ഷത്തിനിടയില്‍ സമഗ്ര മേഖലകളിലും പഞ്ചായത്തിന് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചു. പഞ്ചായത്ത് നടപ്പിലാക്കിയ നൂതന പദ്ധതിയായ വനിതകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള നീന്തല്‍ പരിശീലനത്തിന്റെ വിജയഗാഥ സദസ്സില്‍ പങ്കുവെച്ചു. സര്‍വേയില്‍ കണ്ടെത്തിയ 1060 ആളുകള്‍ക്ക് ഡിജിറ്റല്‍ സാക്ഷരത നല്‍കി. 66 അതിദരിദ്ര്യ കുടുബങ്ങളെ ദാരിദ്ര്യമുക്തമാക്കി.

ലൈഫ് ഉള്‍പ്പെടെയുള്ള വിവിധ ഭവന നിര്‍മ്മാണ പുനരുദ്ധാരണ പദ്ധതികളില്‍ ആയി 11. 38 കോടി രൂപ ചെലവഴിച്ചു. മാലിന്യനിര്‍മാര്‍ജന മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുകയും 12.26 ലക്ഷം രൂപയുടെ ബയോ ബിന്നുകള്‍ വീടുകളില്‍ വിതരണം ചെയ്തു. 528 പാലിയേറ്റീവ് രോഗികള്‍ക്ക് 8.79 ലക്ഷം രൂപ ചെലവഴിച്ചു. റോഡ് വികസനത്തിനായി 6.58 കോടി, വയോജന ക്ഷേമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 108 വയോജനങ്ങള്‍ക്ക് 4.9 ലക്ഷം രൂപ ചെലവഴിച്ച് ആകാശ യാത്ര സാധ്യമാക്കി. തൊഴിലുറപ്പ് പദ്ധതിയില്‍ അഞ്ചുവര്‍ഷത്തില്‍ 20.83 കോടി രൂപയും കാര്‍ഷിക മേഖലയില്‍ 81.28 ലക്ഷം രൂപയും, ആരോഗ്യരംഗത്ത് 3.35 കോടി രൂപയും, മൃഗസംരക്ഷണ മേഖലയില്‍ 1.63 കോടി രൂപയും, പട്ടികജാതി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 5.7 കോടി രൂപയും ചെലവഴിച്ചു. പഞ്ചായത്തിലെ വിവിധ അംഗവാടികള്‍ ക്രാഡില്‍ അംഗന്‍വാടികളായി ഉയര്‍ത്തി.

പരിപാടിയില്‍ എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ ശിശിര്‍ സ്വാഗതം പറഞ്ഞു, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ പി. ഹഫ്സത്ത് ബീവി, ഇക്ബാല്‍ പൈങ്ങോട്ടൂര്‍, ഉഷ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഫാത്തിമ ബീവി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജമീല ടീച്ചര്‍, വാര്‍ഡ് അംഗങ്ങളായ ഉദയകുമാരി, എം. പ്രദീഷ്, അനിത സുനി, അസ്ലം, അസീസ് മാസ്റ്റര്‍ പഞ്ചായത്ത് ആസൂത്രണം സമിതി ഉപാധ്യക്ഷന്‍ ഹസ്സന്‍, ജോയിന്‍ ഡയറക്ടര്‍ കാര്യാലയം അസിസ്റ്റന്റ് ഡയറക്ടര്‍ അബ്ദുല്‍ ഗഫൂര്‍ വികസന നേട്ടങ്ങളുടെ പ്രസന്റേഷന്‍ അവതരിപ്പിച്ചു. പഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ പ്രസന്റേഷന്‍ പഞ്ചായത്ത് സെക്രട്ടറി കെ. അഭിജിത്ത് നിര്‍വഹിച്ചു. സീനിയര്‍ ക്ലര്‍ക്ക് കെ.കെ. യൂസഫ് നന്ദി പറഞ്ഞു.