വിവിധ മേഖലകളില്‍ ഗ്രാമ പഞ്ചായത്ത് സ്വന്തമാക്കിയ നേട്ടങ്ങള്‍ അവതരിപ്പിച്ച് മാറാക്കര വികസന സദസ്സ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷരീഫ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി എം.ഇ. ഷീജ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ അനൂപ് സുന്ദര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ വൈസ് പ്രസിഡന്റ് ഒ.പി. കുഞ്ഞിമുഹമ്മദ്, പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് ജാഫറലി, പി. മുഹമ്മദ് റഷീദ്, മുന്‍ അംഗം കെ.സി. നാരായണ്‍ സാമൂഹിക – രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ എന്നിവര്‍ സംസാരിച്ചു.
