കോട്ടയം ജില്ലയിലെ പള്ളം, കടുത്തുരുത്തി, ളാലം ബ്ലോക്കുകളുടെ കീഴില്‍ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകള്‍ (ഐ.എഫ്.സി.) ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റര്‍ ലെവല്‍ ഐ.എഫ്.സി. ആംഗര്‍, സീനിയര്‍ സി.ആര്‍.പി. ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ /ഓക്‌സിലറി /കുടുംബശ്രീ കുടുംബാംഗങ്ങളായ യോഗ്യതയുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. വിദ്യാഭ്യാസയോഗ്യത/ അനുഭവ പരിചയം, കുടുംബശ്രീ അംഗത്വം, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം നല്‍കണം. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 31 നകം അപേക്ഷ നല്‍കണം. വിശദവിവരത്തിന് ഫോണ്‍: 0481-2302049.
