കായിക മേഖലയ്ക്ക് പ്രാധാന്യം നൽകി ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും ഇതിൻ്റെ ഭാഗമായാണ് ഓരോ പഞ്ചായത്തിലും കളിക്കളം പദ്ധതി നടപ്പിലാക്കി മുന്നോട്ടുപോകുന്നതെന്നും ദലീമ ജോജോ എംഎൽഎ പറഞ്ഞു. കോടംതുരുത്ത് വിവിഎച്ച്എസ്എസിൽ ഒരുക്കുന്ന കളിക്കളത്തിന്റെ നിർമാണ ഉദ്ഘാടനം സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു എംഎൽഎ.

അരൂർ മണ്ഡലത്തിൽ മൂന്ന് കളിക്കളങ്ങൾ സർക്കാർ അനുവദിച്ചെന്നും എംഎൽഎ കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിന്റെ 50 ലക്ഷം രൂപയും എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും ചേർത്ത് ആകെ ഒരു കോടി രൂപ ചെലവിലാണ് കളിക്കളം നിർമിക്കുന്നത്. ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്കൂൾ മൈതാനത്ത് കളിക്കളം ഒരുക്കുന്നത്.

ചടങ്ങിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ മേരി ടെൽഷ്യ അധ്യക്ഷയായി. കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് വി ജി ജയകുമാർ, ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ജീവൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഷൈലജൻ കാട്ടിത്തറ, ആശ ഷാബു, കോടംതുരുത്ത് വി. വിഎച്ച്എസ്എസ് എച്ച് എം സുജാത, പ്രിൻസിപ്പൽ മഞ്ജു, മറ്റ് അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.