നവകേരളം കർമ പദ്ധതിയിൽ വിദ്യാകിരണം പദ്ധതിക്ക് കീഴിൽ കിഫ്ബി ഫണ്ട് (അടങ്കൽ തുക 1,30,00000) ഉപയോഗിച്ച് നിർമിച്ച മുതിരിപ്പറമ്പ് ജി.യു.പി. സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം കായിക- ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി
വി. അബ്ദുറഹിമാൻ നിർവഹിച്ചു. പി.ഉബൈദുള്ള എം.എൽ.എ അധ്യക്ഷനായി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയായി.
വിദ്യാകിരണം കോർഡിനേറ്റർ സുരേഷ് കൊളശ്ശേരി പദ്ധതി വിശദീകരിച്ചു. സ്കൂൾ പ്രധാനധ്യാപിക എൻ. സുധാമണി സ്വാഗതം പറഞ്ഞു. പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി. അലി, വൈസ് പ്രസിഡന്റ് ഖമറുന്നീസ പടീക്കുത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഇസ്മായിൽ മാസ്റ്റർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അക്ബർ തങ്ങൾ, വാർഡ് മെമ്പർ സുനീറ അലവികുട്ടി, ജനപ്രധിനിധികൾ, സ്കൂൾ അധികൃതർ എന്നിവർ സംസാരിച്ചു.
യു.സ്.എസ്, എൽ.എസ്.എസ്, എൻ.എം.എം.എസ്, എസ്.എസ്.എൽ.സി, താലൂക് തല വായന മത്സരം വിജയികൾക്കുള്ള അനുമോദാനവും നടന്നു.
