നവകേരളം കർമ പദ്ധതിയുടെ ഭാഗമായി വിദ്യാകിരണം മിഷൻ പദ്ധതിയിലുൾപ്പെടുത്തി 3 കോടി 90 ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ച ഇരുമ്പുഴി ജി.എച്ച്.എസ്.എസ്. കെട്ടിടോദ്ഘാടനം സംസ്ഥാന കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിച്ചു.
നവകേരള പദ്ധതിയിലൂടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചു വലിയ മുന്നേറ്റം കൊണ്ടുവരാൻ സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു.
പി. ഉബൈദുള്ള എം.എൽ.എ.അധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ എ.അബൂബക്കർ സ്വാഗതം പറഞ്ഞു. വിദ്യാകിരണം കോർഡിനേറ്റർ സുരേഷ് കൊളശ്ശേരി പദ്ധതി വിശദീകരണവും കില ചീഫ് മാനേജർ ആർ മുരളി പദ്ധതി നിർവഹണവും നടത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ് മയ്യേരി, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്മാൻ, ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടോട്ട് ചന്ദ്രൻ, വൈസ് പ്രേസിഡന്റ് അനിത മണികണ്ഠൻ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. മുഹമ്മദലി മാസ്റ്റർ,ആനക്കയം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു. മൂസ, ആനക്കയം ഗ്രാമപഞ്ചായത്ത് ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം അബ്ദുൽ റഷീദ് മാസ്റ്റർ, ക്ഷേമകാര്യ ചെയർപേഴ്സൺ ഫെബിന റഷീദ്, വാർഡ് മെമ്പർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ ആസഫലി പട്ടർകടവൻ നന്ദി പറഞ്ഞു
