പൂക്കോട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സ്പോര്‍ട്സ് പവലിയന്റെ ഉദ്ഘാടനം പി. ഉബൈദുല്ല എം.എല്‍.എയും ജില്ലാ പഞ്ചായത്ത് നിര്‍മിച്ചുനല്‍കിയ ഗേള്‍സ് റസ്റ്റ് റൂം, ടോയ്ലറ്റ് എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പിവി മനാഫും നിര്‍വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയര്‍മാന്‍ കെ.എം അക്ബര്‍ സ്വാഗതം പറഞ്ഞു. പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ടി അലി മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് സലീം കൊടക്കാടന്‍, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് കലയത്ത്, അസ്‌ക്കര്‍ അലി, പ്രിന്‍സിപ്പല്‍ പി.യു. മോളി, ഹെഡ്മാസ്റ്റര്‍ സി.കെ ബഷീര്‍, അബ്ദുല്‍ റഹൂഫ്, കോമുകുട്ടി, ഷിജീവ് എന്നിവര്‍ സംസാരിച്ചു.