തോട്ടട ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു.
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ടിൽ നിന്നും ഒന്നര കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. ക്ലാസ് മുറി, ഓഫീസ് മുറി, സിക്ക് റൂം, മെക്കാനിക്കൽ- സ്റ്റോർ റൂം എന്നിവയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മറ്റ് സ്റ്റാഫിനായും പ്രത്യേകം ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മുൻ കൗൺസിലർ എൻ ബാലകൃഷ്ണൻ അധ്യക്ഷനായി. കണ്ണൂർ പൊതുമരാമത്ത് വകുപ്പ് കെട്ടിടം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചനീയർ വി.പി സാബു റിപ്പോർട്ട് അവതരിപ്പിച്ചു. ഡവലപ്മെന്റ് കമ്മിറ്റി ചെയർമാൻ കെ.വി ബാബു, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.കെ രഞ്ജിത്ത്, എസ് ആർ ജി കൺവീനർ കെ ബിന്ദു, എസ് ഡി സി കോ ഓർഡിനേറ്റർ തീർത്ഥ പ്രകാശ്, സി ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.
