ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ എസ് എൻ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ സഹകരണത്തോടെ മലയാള ദിനാഘോഷവും ഭരണഭാഷ വാരാചരണവും സംഘടിപ്പിച്ചു. സമാപന സമ്മേളനം എസ് എൻ കോളേജിൽ കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ലൈജു എസ് അധ്യക്ഷനായി.
