ലോക ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമൊണറി ഡിസീസ് (സി.ഒ.പി.ഡി) ദിനാചരണത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്‌ഘാടനം ഡിഎംഒ ഇൻ ചാർജ് ഡോ. കെ.ടി. രേഖ നിർവഹിച്ചു. ദിനാചാരണത്തിന്റെ ഭാഗമായി വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ സംബന്ധിച്ച് ബോധവത്കരണ ക്ലാസും നടന്നു. കണ്ണൂർ പോലീസ് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് മാരായ കെ.ജി. ഗോപിനാഥൻ, എം.ബി. മുരളി, സി.പി. സലീം, ജില്ലാ എഡ്യൂക്കേഷൻ ആന്റ് മീഡിയ ഓഫീസർ ടി. സുധീഷ് എന്നിവർ പങ്കെടുത്തു. ഷോർട്ട് ഓഫ് ബർത്ത്, തിങ്ക് ഓഫ് സിഒപിഡി എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം.
