കുഷ്ഠരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന അശ്വമേധം-സമഗ്ര കുഷ്ഠരോഗ നിര്‍ണയ ക്യാംപയിനിന്റെ ജില്ലാതല പരിശീലനം നടത്തി. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.കെ. ജയന്തി പരിപാടി ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. ഷിബുലാല്‍ അധ്യക്ഷനായി. അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ പി. രാജന്‍ ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍മാരായ വിന്‍സന്റ് സിറില്‍, ഡി.എസ്. വിജയകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സെന്തില്‍ കുമാര്‍ എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. ഫീല്‍ഡുതല ആരോഗ്യ സൂപ്പര്‍വൈസര്‍മാരും ആരോഗ്യപ്രവര്‍ത്തകരും അടക്കം നൂറോളം പേര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.