കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് (റിക്രൂട്ട്മെന്റ് ബൈ ട്രാന്‍സ്ഫര്‍ ഫ്രം ക്ലര്‍ക്ക് / ടൈപ്പിസ്റ്റ് / അറ്റന്‍ഡര്‍/ ഓഫീസ് അറ്റന്‍ഡന്റ് / ഫുള്‍ടൈം മീനിയല്‍ ഇന്‍ ദ ജനറല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (കാറ്റഗറി നമ്പര്‍ 028/2025) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച ഉദ്യോഗാര്‍ഥികളുടെ അഭിമുഖം ഡിസംബര്‍ 17 ന് കെ.പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ കമ്മീഷന്‍ അംഗീകരിച്ച അസ്സല്‍ തിരിച്ചറിയല്‍ രേഖ, അസ്സല്‍ പ്രമാണങ്ങള്‍, ഡൗണ്‍ലോഡ് ചെയ്തെടുത്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോര്‍മ, ഒ ടി വി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അനുവദിക്കപ്പെട്ട തീയതിയിലും സമയത്തും സ്ഥലത്തും നേരിട്ട് എത്തണം.