മാനന്തവാടി ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സദ്ഗമയ പ്രൊജക്ടില്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ ബി.എഡ് യോഗ്യതയുള്ള 53 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസലും പകര്‍പ്പുമായി ഡിസംബര്‍ 29 രാവിലെ 10.30ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 04936205949.
