ബിസില്‍ ടീച്ചര്‍ ട്രെയിനിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ബിസില്‍ ട്രെയിനിങ് ഡിവിഷന് ജനുവരിയില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്ത്, പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 7994449314.
ജില്ലാതല പൊലീസ് കംപ്ലെയിന്റ് അതോറിറ്റി സിറ്റിങ്
പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ ജില്ലാതല സിറ്റിങ്് ജനുവരി എട്ട്, ഒന്‍പത് തീയതികളില്‍ രാവിലെ 10.30 മുതല്‍ കളക്ടറേറ്റില്‍ അസി. കളക്ടറുടെ ചേംബറില്‍ നടക്കും.
ക്വട്ടേഷന്‍ ക്ഷണിച്ചു
നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡല്‍ഷ്യല്‍ സ്കൂളിലേക്ക് സ്കൂള്‍ മാഗസിന് പ്രിന്റ് ചെയ്ത് നല്‍കുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. എ ഫോര്‍ സൈസില്‍ ഏകദേശം 100 പേജുള്ള 200 ബ്ലാക്ക് ആന്റ് വൈറ്റ് മാഗസിന് തയ്യാറാക്കണം. മാഗസിന്റെ കവര്‍പേജ് കളര്‍ പ്രിന്റിങ്് ആയിരിക്കണം. ക്വട്ടേഷനുകള്‍ ജനുവരി 12 ഉച്ചക്ക് മൂന്നിനകം ലഭിക്കണം. ഫോണ്‍- 9446388895, 9947299075.
സ്പര്‍ശ് ഔട്ട് റീച്ച് പ്രോഗ്രാം ജനുവരി 14 ന്
വിമുക്തഭട ദിനമായ ജനുവരി 14ന് രാവിലെ 8.30 മുതല്‍ വൈകുന്നേരം നാലു വരെ മലപ്പുറം സെന്റ് ജോസഫ് ചര്‍ച്ച് പാരിഷ് ഹാളില്‍ വിമുക്തഭടന്മാര്ക്കും ആശ്രിതര്‍ക്കുമായി സ്പര്‍ശ് ഔട്ട് റീച്ച് പ്രോഗ്രാം സംഘടിപ്പിക്കും. കണ്ണൂര്‍ ഡി.എസ്.സി സെന്റര്‍ /ഇ.സി.എച്ച്.എസ് എന്നിവരുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ സ്പര്‍ശ് സംബന്ധമായ സംശയ നിവാരണത്തിനും അവസരമുണ്ട്. ഫോണ്‍- 0483 2734932.
