അഷ്ടമുടിയിലെ തുഴപ്പാടിന്റെ വീറും വാശിയും തീരദേശത്തും എത്തിച്ച് സൗഹൃദം പേരിലൊതുക്കിയ കബഡി മത്സരങ്ങൾ. പ്രസിഡൻസ് ട്രോഫി വള്ളംകളിയുടെ പ്രചരണാർത്ഥം കൊല്ലം ബീച്ചിൽ സംഘടിപ്പിച്ച കബഡി മത്സരങ്ങൾ
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ് ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു.
വാശിയേറിയ മത്സരത്തിൽ വനിതാ വിഭാഗത്തിൽ സായി ടീമിനെ 12 പോയിൻ്റുകൾക്ക് പരാജയപ്പെടുത്തി സ്പോർട്സ് കൗൺസിൽ ടീമും പുരുഷ വിഭാഗത്തിൽ കളക്ടർ ടീമിനെ ആറ് പോയിൻ്റുകൾക്ക് പരാജയപ്പെടുത്തി എംഎൽഎ ടീമും കബഡി മത്സരത്തിൽ ജേതാക്കളായി.
സ്‌പോർട്സ് കമ്മിറ്റി വൈസ് ചെയർമാൻ കെ.രാമഭദ്രൻ, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ, സ്പോർട്സ് ഓഫീസർ അവിനാഷ്, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ജോഹർ, കേരള മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻറ് അയത്തിൽ അൻസർ, വൈസ് പ്രസിഡൻറ് ഷിബു റാവുത്തർ, കേരള കബഡി അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി വൈസ് ചെയർമാൻ അനിൽകുമാർ, ഹോക്കി അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ബിമൽജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
