പ്ലൈവുഡ് വ്യവസായവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വനം വന്യജീവി വകുപ്പ് നിയമസഭാ സബ്ജക്ട് കമ്മിറ്റി യോഗം ചേര്‍ന്നു. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍, എംഎല്‍എമാരായ ആര്യാടന്‍ ഷൗക്കത്ത്, എ. രാജ എന്നിവരുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. തടി വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ എക്കോ ടൂറിസം പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി.തേക്കടി ബാംബൂ ഗ്രോവില്‍ നടന്ന യോഗത്തില്‍ ഫോറസ്റ്റ് ആന്റ് വൈല്‍ഡ് ലൈഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മിന്‍ഹാജ് അലം, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് രാജേഷ് രാജേന്ദ്രന്‍, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആന്റ് ഫീല്‍ഡ് ഡയറക്ടര്‍ പി.പി. പ്രമോദ്, കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ശ്യാം മോഹന്‍ലാല്‍, പെരിയാര്‍ ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.യു. സാജു, ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സാബി വര്‍ഗീസ്, അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ ആര്‍. ലക്ഷ്മി, പെരിയാര്‍ വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സന്ദീപ് എസ്., നിയമസഭാ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.