പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ വായ്പ പദ്ധതിയിലേക്ക് ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം. ഉദ്യോഗസ്ഥ ജാമ്യത്തില്‍ വ്യക്തിഗത വായ്പയും അനുവദിക്കും.

10 ലക്ഷം വരെ വായ്പ തുക ലഭിക്കും. വായ്പ 10 ശതമാനം പലിശ സഹിതം 60 മാസ ഗഡുക്കളായി തിരിച്ചടയ്ക്കണം. അപേക്ഷകന് ആറ് വര്‍ഷമെങ്കിലും സര്‍വീസ് ബാക്കിയുണ്ടാവണം. അപേക്ഷകരുടെ ശബളത്തിന്റെ പത്ത് മടങ്ങെന്ന വ്യവസ്ഥയില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വായ്പ അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കുമായി പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍- 04935 296512, 9496596512.