ലാറ്റക്സിലുള്ള ഉണക്ക റബ്ബറിന്റെ പരിശോധനാനിരക്ക് കുറച്ചു. വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ചങ്ങനാശ്ശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ സ്ഥാപിതമായ കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ റബ്ബർ/പ്ലാസ്റ്റിക് വ്യവസായ സംരംഭകർക്ക് ആവശ്യമായ വിവിധതരം ഗുണനിലവാര പരിശോധനകൾ നടത്തി വരുന്നു. റബ്ബർ കർഷകർക്ക് ഏറ്റവും അനിവാര്യമായ ഡിആർസി ടെസ്റ്റ് 80 രൂപ നിരക്കിൽ ഇവിടെ ചെയ്തുവരുന്നു. ഐഎസ്ഒ അംഗീകാരമുള്ള സെന്ററിൽ ഗവേഷകർക്കും വിദ്യാർത്ഥികൾക്കും റിസർച്ച്, പ്രോജക്ട് വർക്കുകൾ ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്. ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 7907856226, 0481 2720311, ഇമെയിൽ: cfscchry@gmail.com.
