തെന്നിലാപുരം വാഴമ്പള്ളം അംബേദ്കർ ഗ്രാമം പദ്ധതിയുടെ പ്രവൃത്തി പൂർത്തീകരണോദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു. വികസനത്തിൻ്റെ ഭാഗമായി വാഴമ്പള്ളം നഗറിൽ 700 മീറ്റർ ഐറിഷ് ഡ്രെയിനേജ്, 220 മീറ്റർ പാത, 120 മീറ്റർ സംരക്ഷണ ഭിത്തി എന്നിവ നിർമ്മിച്ചു. കൂടാതെ പൊതുക്കിണർ റിപ്പയർ, കൽവെർട്ട്, മരത്തിന് ചുറ്റുമുള്ള സംരക്ഷണ ഭിത്തിയും ഇരിപ്പിടവും തുടങ്ങിയവയാണ് പദ്ധതിയിലൂടെ പൂർത്തീകരിച്ചത്.
പരിപാടിയിൽ പി. പി. സുമോദ് എം.എൽ.എ അദ്ധ്യക്ഷനായി.ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ വിശ്വംഭരൻ,കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരിജാരാജൻ,വൈസ് പ്രസിഡൻറ് കെ. രജനീഷ്,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സംഗീത ബൈജു,ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. കാസിം,ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ സുധാകരൻ, വാർഡ് അംഗം രാധിക,
ജില്ലാ നിർമ്മിതി എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. എസ്. ബിന്ദു,ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ. എസ് ശ്രീജ,
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
