സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് & ക്ലിനിക്കൽ ലബോറട്ടറിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബ് കോമ്പൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവ്വഹിച്ചു. അഡ്വ വി. കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷതവഹിച്ചു. അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖൊബ്രഗഡെ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയിൽ കേരള ഹെൽത്ത് സിസ്റ്റം ഇമ്പ്രൂവ്‌മെന്റ് പ്രോഗ്രാം, ആരോഗ്യ പ്രവർത്തകർക്കായി ICMR-മായി ചേർന്ന് നടത്തുന്ന പരിശീലന കോഴ്സ് എന്നിവയുടെ ഉദ്ഘാടനവും സംസ്ഥാന അനുബന്ധ ആരോഗ്യ പരിചരണ കൗൺസിലിന്റെ ലോഗോ പ്രകാശനവും നിർവ്വഹിച്ചു.
5 കോടി രൂപ ചെലവഴിച്ച് 6000 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്നു നിലകളിലായായാണ് പുതിയ പബ്ലിക് ഹെൽത്ത് ലബോറട്ടറി കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. വിവിധ ദേശീയ ആരോഗ്യ പരിപാടികളായ പ്രാണിജന്യരോഗ നിയന്ത്രണം, ഹെപ്പറ്റൈറ്റിസ് നിയന്ത്രണം, പേ വിഷബാധ നിയന്ത്രണം തുടങ്ങി പൊതുജനാരോഗ്യ പ്രധാനമായ വിവിധ പരിശോധനകളാണ് സംസ്ഥാന ലാബിൽ പ്രധാനമായും നടക്കുന്നത്. മേൽപ്പറഞ്ഞ പ്രവർത്തനങ്ങളെല്ലാം തന്നെ 1937 മുതൽ നിലവിലുള്ള പഴയ കെട്ടിടങ്ങളിലാണ് ഇതുവരെ നടന്നിരുന്നത്. പുതിയ കെട്ടിടം പ്രവർത്തനം ആരംഭിച്ചതോടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സഹായകരമാകും.
സ്‌പെഷ്യൽ സെക്രട്ടറി ഷീബ ജോർജ്, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ. ജെ. റീന, ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ, ഡോ. വിശ്വനാഥൻ, സ്റ്റേറ്റ് പബ്‌ളിക് ഹെൽത്ത് & ക്ലിനിക്കൽ ലബോറട്ടറി ഡയറക്ടർ ഡോ. എസ്. സുനിജ, ജില്ലാ മെഡിക്കൽ ആഫീസർ ഡോ. ബിന്ദു മോഹൻ, അഡിഷണൽ ഡയറക്ടർമാരായ ഡോ. വി. മീനാക്ഷി ഡോ. റീത്ത കെ.പി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനോജ് എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
* കേരള ഹെൽത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
ലോകബാങ്ക് സഹകരണത്തോടെ സംസ്ഥാനനത്ത് ആരോഗ്യവകുപ്പ് നടപ്പാക്കുന്ന കേരള ഹെൽത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം (KHSIP) ഉദ്ഘാടനം ചെയ്തു. 3,000 കോടിയുടെ വേൾഡ് ബാങ്ക് സഹായത്തോടെ സംസ്ഥാന ആരോഗ്യസംവിധാനത്തെ പുതു തലമുറ പ്രശ്‌നങ്ങളെ തരണനം ചെയ്യാൻ കൂടുതൽ പ്രാപ്തമാക്കുന്നത് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാകർ നടപ്പാക്കുന്ന പദ്ധതിയാണ് കേരള ഹെൽത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം (KHSIP). ആരോഗ്യ സേവങ്ങളുടെ ലഭ്യത, ഗുണമേന്മ, പ്രതീകരണശേഷി എന്നിവ ശക്തിപ്പെടുത്തുന്നതിനായി തികച്ചും ലക്ഷ്യാധിഷ്ഠിതമായി (Programme for Results) രീതിയിൽ ആയിരിക്കും പദ്ധതി നടപ്പാക്കുക
KHSIP പദ്ധതിക്കു ആറ് പ്രധാന ഘടകങ്ങളുണ്ട്. സമഗ്രമായ പകർച്ചേതര വ്യാധി പരിചരണം, മുതിർന്ന പൗരന്മാർക്കായുള്ള ആരോഗ്യ സേവനങ്ങൾ, 108 ആംബുലൻസ് സേവനങ്ങളോടുകൂടിയ അടിയന്തര ചികിത്സയും, സംസ്ഥാനതല ഏകാരോഗ്യ നിരീക്ഷണം, കാലാവസ്ഥ പ്രതികരണ ശേഷിയുള്ള ആരോഗ്യ സൗകര്യങ്ങൾ, ഡിജിറ്റൽ ഹെൽത്ത് രജിസ്ട്രികൾ, വിവര വിശകലനം എന്നിവ വഴി വേഗത്തിലുള്ള ഡിജിറ്റൽ ആരോഗ്യ ഏകീകരണം എന്നിവയാണ് അവ.
KHSIP നിക്ഷപം നടത്തുന്ന എല്ലാ മേഖലകളിലും കൃത്യവും അളക്കാനാവുന്നതുമായ സൂചകങ്ങളുടെ അടിസ്ഥാനത്തിൽ ഗുണഫലങ്ങൾ തിട്ടപ്പെടുത്തും. ഉത്തരവാദിത്തം ഉറപ്പാക്കുകയും, വിവിധ മേഖലകളിലുടനീളമുള്ള സഹകരണം പ്രോത്സാഹിപ്പിക്കുകയും, ദുർബല കുടുംബങ്ങളെ സംരക്ഷിക്കുന്നതും ഭാവിയിലെ ആരോഗ്യ വെല്ലുവിളികളെ നേരിടാനുള്ള പ്രതിരോധ ശേഷി വർധിപ്പിക്കുന്നതുമായ സ്ഥിരതയുള്ള ആരോഗ്യ സംവിധാനം എന്നിവ ഉറപ്പാക്കും.
കേരള ഹെൽത്ത് സിസ്റ്റം ഇമ്പ്രൂവ്‌മെന്റ് പ്രോഗ്രാം ഉദ്ഘാടന ചടങ്ങിൽ വേൾഡ് ബാങ്ക് പ്രതിനിധികളായ ഡോ ദീപിക ചൗധരി സീനിയർ ഹെൽത്ത്, ന്യൂട്രിഷൻ & പോപുലേഷൻ സ്‌പെഷ്യലിസ്‌റ്റ്, വേൾഡ് ബാങ്ക്; ഡോ ദിനേശ് നായർ, സീനിയർ ഹെൽത്ത് സ്‌പെഷ്യലിസ്‌റ്റ്, വേൾഡ് ബാങ്ക്; ഡോ പി ഗണേഷ്‌കുമാർ MD സയന്റിസ്‌റ്റ് ഇ & ഹെഡ്, ഡിവിഷൻ ഓഫ് നോൺ കമ്മ്യൂണിക്കൽ ഡിസീസസ് ICMR നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജി, ചെന്നൈ എന്നിവർ ഓൺലൈൻ ആയി സന്നിഹിതരായിരുന്നു.
* ആരോഗ്യ പ്രവർത്തകർക്കായി ICMR-മായി ചേർന്ന് പരിശീലന കോഴ്സ്
ഇന്റർമീഡിയറ്റ് ഫീൽഡ് എപിഡെമിയോളജി ട്രെയിനിംഗ് പ്രോഗ്രാം (Intermediate FETP) എന്ന ആരോഗ്യപ്രവർത്തകർക്കായുള്ള പ്രായോഗിക പരിശീലനത്തിലൂന്നിയ ഒരു വർഷത്തെ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പ്രായോഗിക എപിഡെമിയോളജിയിലും രോഗ നിരീക്ഷണത്തിലും പൊതുജനാരോഗ്യ വിദഗ്ധരുടെ കഴിവുകൾ വികസിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. രോഗ നിരീക്ഷണം,, പൊതുജനാരോഗ്യ വിവരങ്ങൾ വിശകലനം ചെയ്യുക, സംസ്ഥാനവും ജില്ലാതലവും ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്നിവയ്ക്കാവശ്യമായ കഴിവുകൾ വികസിപ്പിക്കുക എന്നിവയിലൂന്നിയാകും പരിശീലനം.
ജില്ലാതലത്തിലെ 20 ഉദ്യോഗസ്ഥർക്കായി ആസൂത്രണം ചെയ്തിരിക്കുന്ന Intermediate FETP പൊതുജനാരോഗ്യ പ്രവർത്തകരുടെ ശേഷി ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കും. അടിയന്തര സാഹചര്യങ്ങളിൽ ആരോഗ്യ പ്രവർത്തകർ ഫലപ്രദമായി പ്രതികരിക്കാനും രോഗ പ്രതിരോധ നിയന്ത്രണ പദ്ധതികൾ മെച്ചപ്പെടുത്താനും ആരോഗ്യ സംവിധാനത്തിൽ തെളിവ് അടിസ്ഥാനമാക്കിയ തീരുമാനമെടുക്കാനും പരിശീലനം സഹായിക്കും.
IFTEP-നു പുറമെ, ഈ പദ്ധതിയിൽ Competency Based Training (CEPT) എന്ന ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് (120 ബ്ലോക്ക് എപിഡെമിയോളജിസ്റ്റുകൾക്കായി), പരിശീലകരുടെ പരിശീലനം (ToT), 40 സംസ്ഥാനതല മെന്റർമാർക്കായി 15 ദിവസത്തെ പരിശീലനം കോഴ്‌സും ഉൾപ്പെടുന്നു.
ഈ മൂന്ന് പരിപാടികളിലൂടെയും കേരള ഹെൽത്ത് 15 മാസത്തിനുള്ളിൽ 180 പേരെ പരിശീലിപ്പിക്കും. പൂർണ്ണമായും സംസ്ഥാന ധനസഹായത്തോടെ നടപ്പാക്കുന്ന പരിപാടിയാണിത് പരിശീലനം നേടിയവർ നിർബന്ധമായും സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിൽ 3 മുതൽ 5 വർഷം വരെ സേവനം അനുഷ്ഠിക്കണം.
