അതിഥി അധ്യാപക നിയമനം

തൃത്താല ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് ഹിന്ദി, അറബിക്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തിന് ഹാജരാകണം. മെയ് 12ന് രാവിലെ 9.30ന് ഹിന്ദി അഭിമുഖവും, 11.30ന് അറബിക് അഭിമുഖവും നടക്കും. മെയ് 14ന് രാവിലെ 10ന് മാത്തമാറ്റിക്സ്, 1.30ന് സ്റ്റാറ്റിസ്റ്റിക്സ്, ഉച്ചയ്ക്ക് 2.30ന് കംപ്യൂട്ടര്‍ സയന്‍സ് അഭിമുഖവും നടക്കും. ഫോണ്‍- 04662270353.

മലപ്പുറം ഗവ. വനിതാ കോളേജില്‍ അതിഥി അധ്യാപക നിയമനം

മലപ്പുറം ഗവ. വനിതാ കോളേജില്‍ വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി യോഗ്യതയുള്ള കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അര്‍ഹരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി താഴെ പറയുന്ന തീയതികളില്‍ കൂടികാഴ്ചയില്‍ പങ്കെടുക്കണം.

മെയ് 13: ഹിസ്റ്ററി (രാവിലെ 10), ഉറുദു (ഉച്ചയ്ക്ക് 1.30)
മെയ് 14: അറബിക് (രാവിലെ 10)
മെയ് 15: ബോട്ടണി (രാവിലെ 10), സുവോളജി (ഉച്ചയ്ക്ക് 1.30 )
മെയ് 16: മലയാളം (രാവിലെ 10), മെയ് 18: ഇക്കണോമിക്സ് (രാവിലെ 10), പൊളിറ്റിക്കല്‍ സയന്‍സ് (ഉച്ചയ്ക്ക് 1.30)
മെയ് 20: കെമിസ്ട്രി (രാവിലെ 10), ഹിന്ദി (ഉച്ചയ്ക്ക് 1.30)
മെയ് 21: മാത്തമാറ്റിക്സ് (രാവിലെ 10), ഫിസിക്സ് (ഉച്ചയ്ക്ക് 1.30).
കൂടുതല്‍ വിവരങ്ങള്‍ gwcmalappuram@gmail.com, gwcmalappuram.ac.in എന്ന വെബ്‌സൈറ്റിലും എന്ന 9188900203, 0483-2972200 നമ്പറുകളിലും ലഭ്യമാണ്.

അതിഥി അധ്യാപക ഒഴിവ്

കടുങ്ങപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. എച്ച്.എസ്.എസ്.ടി സോഷ്യോളജി (സീനിയര്‍), കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സീനിയര്‍) എന്നീ തസ്തികകളിലേക്ക് മെയ് 22ന് രാവിലെ 10നും കൊമേഴ്സ് (സീനിയര്‍ – 1, ജൂനിയര്‍ – 1) തസ്തികകളിലേക്ക് ഉച്ചയ്ക്ക് രണ്ടിനുമാണ് അഭിമുഖം. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി സമയത്ത് നേരിട്ട് എത്തണം. ഫോണ്‍-9447842850.

അതിഥി അധ്യാപക നിയമനം

വണ്ടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.എസ്.ടി, എച്ച്.എസ്.എസ്.ടി ജൂനിയര്‍ ഒഴിവുകളില്‍ ഇംഗ്ലീഷ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, സുവോളജി, സോഷ്യോളജി, അറബി, സൈക്കോളജി വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 25ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍-0491 245753.