2018 നവംബറിൽ നടത്തിയ രണ്ടാം വർഷ ഹയർസെക്കന്ററി തുല്യതാ പരീക്ഷാഫലം ഫെബ്രുവരി ഒന്ന് ഉച്ചയ്ക്ക് മൂന്നിന് ശേഷം പ്രസിദ്ധീകരിക്കും. www. results.kerala.nic.in,www.dhsekerala.gov.in ൽ ലഭ്യമാകും. ഉത്തരക്കടലാസു കളുടെ പുനർമൂല്യനിർണ്ണയം നടത്തുന്നതിനും സൂക്ഷ്മപരിശോധന നടത്തുന്നതിനും, ഫോട്ടോകോപ്പിക്കും നിശ്ചിത ഫോറങ്ങളിലുള്ള അപേക്ഷകൾ ഫീസടച്ച് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്‌കൂളിലെ പ്രിൻസിപ്പാളിന് 20 നകം സമർപ്പിക്കണം.
