ചിറ്റൂര്‍ പുഴ, മീങ്കര കനാലുകളുടെ അറ്റക്കുറ്റപണികള്‍ നടത്തണമെന്ന് ചിറ്റൂര്‍ താലൂക്ക് വികസന സമിതിയില്‍ ആവശ്യം. കനാലിനരികിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി ബന്ധപ്പെട്ട പല്ലശ്ശന, തറപ്പാടം, കരിക്കമൂളി പാടശേഖര സെക്രട്ടറി നല്കിയ പരാതികള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയക്കാനും യോഗത്തില്‍ തീരുമാനിച്ചു. ചിറ്റൂര്‍ സിവില്‍ സ്റ്റേഷന് ഉള്‍പ്പെടെ പല ഓഫീസുകളിലുമായി ദിവസേന എത്തുന്ന നിരവധി പേര്‍ക്ക് ഉപകാരമാവുന്ന ബസ് വെയ്റ്റിങ് ഷെഡിന്റെ അഭാവം സംബന്ധിച്ച് ചിറ്റൂര്‍- തത്തമംഗലം നഗരസഭാ സെക്രട്ടറിയെ അറിയിക്കാനും തീരുമാനമായി. ചിറ്റൂര്‍- തത്തമംഗലം നഗരസഭാ ചെയര്മാന് കെ. മധുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സാദ്ദിഖ് അലി, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
