കൊച്ചി: ഏഴിക്കര പഞ്ചായത്തിലെ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എ ചന്ദ്രിക നിർവഹിച്ചു. ടി. സി ഏത്തവാഴ, പച്ചക്കറി തൈകൾ, ഫലവൃക്ഷ തൈകൾ, വിത്തുകൾ, കുറിയ ഇനം തെങ്ങിൻ തൈകൾ, എലിവിഷം തുടങ്ങിയവയുടെ വിതരണവും റയ്ഡ്കോ ആലുവ, തിരി നന, അക്വാപോണിക്സ് എന്നിവയുടെ പ്രദർശനവും ഉണ്ടായിരുന്നു. ആത്മ ടെക്നോളജി മാനേജർ ശരത് വി.എസ് ക്ലാസ് നയിച്ചു.

ഏഴിക്കര കൃഷി ഓഫീസർ സരിത മോഹൻ ജെ, അസിസ്റ്റന്റ് കൃഷി ഓഫീസർ ഷീബ എം.എ, ഏഴിക്കര പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സ്മേര എ.ആർ, ഉഷ രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ രതീഷ് എം.എസ്, കെ. മോഹനൻ, ഷീല മുരളി, വി.കെ സജീവൻ, ഷീബ സൈലേഷ്, പഞ്ചായത്ത് സെക്രട്ടറി എൽ. പ്രസന്നകുമാരി, പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ് ജയചന്ദ്രൻ, കർഷക പ്രതിനിധി കെ.എ ജോസഫ്, സി.ഡി.എസ് ചെയർപേഴ്സൺ രജനി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ക്യാപ്ഷൻ: ഏഴിക്കര പഞ്ചായത്തിലെ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എ ചന്ദ്രിക നിർവഹിക്കുന്നു