മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം. പ്രവർത്തന മികവും സേവന സൗകര്യങ്ങളും കണക്കിലെടുത്താണ് അംഗീകാരം. ഇതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സമ്മേളനം പ്രസിഡന്റ് ജോസിജോളി വട്ടക്കുഴി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുഭാഷ് കടക്കോട് അധ്യക്ഷത വഹിച്ചു.

എ.ഡി.സി. ജനറൽ ശ്യാമലക്ഷ്മിയിൽ ഐ.എസ്.ഒ അംഗീകാര പത്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി. സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ ജാൻസി ജോർജ്, ലിസി ജോളി, ഒ.പി. ബേബി, അംഗങ്ങളായ ചിന്നമ്മ ഷൈൻ, അഡ്വ. ടി.എച്ച് ബബിത, മേരി ബേബി ബി.ഡി.ഒ എം.എസ്. സഹിത തുടങ്ങിയവർ പ്രസംഗിച്ചു.

പഞ്ചായത്ത് പ്രസിഡന്റുമാരായ ജോർഡി വർഗീസ്, ആലീസ് കെ ഏലിയാസ് സാബു പൊതൂർ, ലത ശിവൻ, ഷീന സണ്ണി, ലീല ബാബു തുടങ്ങിയവർ സംബന്ധിച്ചു. ഐ.എസ്.ഒ അംഗീകാരത്തിന് മുന്നോടിയായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് നാൽപത് ലക്ഷത്തോളം രൂപ ചെലവിട്ടാണ് നവീകരിച്ചത്.