എറണാകുളം : ലോക്ക് ഡൗൺ കാലഘട്ടം വിദ്യാർത്ഥികൾക്കും തൊഴിൽ അന്വേഷകർക്കും സുവർണ്ണ കാലഘട്ടമാണെന്ന് അസാപ്പിന്റെ ആദ്യ വെബിനാറില്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ്. കോവിഡ് 19 മൂലം നഷ്ടമാവുന്ന അധ്യയന ദിനങ്ങളെ ഫലപ്രദമായി ഉപയോഗിക്കാന്‍ അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമാണ് വെബിനാർ സംഘടിപ്പിച്ചത്.
ആദ്യ വെബിനാറിൽ ‘അഭ്യസ്ത വിദ്യരും തൊഴില്‍ സാധ്യതയും കോവിഡ് അതിജീവനവും’ എന്ന വിഷയത്തിലാണ് കളക്ടര്‍ സംവദിച്ചത്. ലോക്ക് ഡൗൺ സമയത്ത് ഇൻ്റർനെറ്റ് സർവ്വീസ് പ്രയോജനപ്പെടുത്തി നൈപുണ്യം വികസിപ്പിക്കണം. എന്നാൽ മാത്രമേ ലോക്ക് ഡൗണിന് ശേഷം സൃഷ്ടിക്കപ്പെടുന്ന തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കൂ.
കളമശ്ശേരിയിലും പെരുമ്പാവൂരിലുമായി രണ്ട് കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളാണ് ജില്ലയിലുള്ളത്. കളമശ്ശേരി കമ്യൂണിറ്റി പാർക്കിലുള്ള ഓൺലൈൻ ക്ലാസ്സ് സംവിധാനം യുവജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് കളക്ടർ പറഞ്ഞു.
വിദേശ രാജ്യങ്ങളിൽ ജോലി നഷ്ടമാകുന്നവർ നമ്മുടെ നാട്ടിൽ തിരികെ എത്തും. അത് പോലെ തന്നെ പാശ്ചാത്യ രാജ്യങ്ങൾ ചൈനയിൽ നിന്നും ഇന്ത്യയെ പോലുള്ള എമർജിങ് മാർക്കറ്റുകളിലേക്ക് ചേക്കേറുകയാണ്. ഇത് നമ്മുടെ നാട്ടിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. ലോക്ക് ഡൗണിന് ശേഷം അസാപ്പിൻ്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടം തൊഴിൽ മേള സംഘടിപ്പിക്കും.
നിലവിൽ ഇംഗ്ലീഷ്, ഫ്രഞ്ച്, ജാപ്പനീസ് , അറബിക് വിദേശ ഭാഷകളിൽ പരിശീലനം അസാപ്പ് നൽകുന്നുണ്ട്. സ്പാനിഷ്, മൻഡാരിൻ, ജർമൻ ഭാഷകളുടെ പരിശീലന ക്ലാസ്സുകൾ ആരംഭിക്കും. ലോക് ഡൗൺ കാലത്ത് തൊഴിൽ മേഖലയിൽ നൈപുണ്യ പരിശീലനം നേടുന്നതിന് ഓൺലൈൻ പ്ലാറ്റ് ഫോമുകൾ ഉദ്യോഗാർത്ഥികൾ പരമാവധി പ്രയോജനപ്പെടുത്തണം.
നിലവിൽ രണ്ട് കോവിഡ് കേസുകൾ മാത്രമാണ് ജില്ലയിലുള്ളത്. സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ എല്ലാവരുടെയും കൂട്ടായ്മയുടെ ഫലമായാണ് കോവിഡ് നിയന്ത്രണ വിധേയമാതെന്നും കളക്ടർ പാഞ്ഞു.
ഐ ടി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ട. വർക്ക് ഫ്രം ഹോമുകൾക്ക് പരിമിതിയുണ്ട്. ലോക്ക് ഡൗണിനു ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്തും. പുതിയ തൊഴിൽ അവസരങ്ങൾ നമ്മെ തേടി എത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിലവില്‍ ഓരോ വര്‍ഷവും നിരവധി അധ്യായന ദിനങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമാവുന്നത്. അതിനു പുറമെയാണ് ഇപ്പോള്‍ കോവിഡ് സൃഷ്ടിച്ച അരക്ഷിതാവസ്ഥ. ഈ സാഹചര്യത്തില്‍ ആധുനിക സാങ്കേതിക വിദ്യയെ അധ്യയനത്തിന് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിന് മാതൃകയാവുകയാണ് അസാപ്പ്.
സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലും പോളി ടെക്നിക്കുകളിലും ബിരുദാനന്തര ബിരുദ, ഡിപ്ലോമ കോഴ്സുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ക്രമീകരിക്കുന്നത് അസാപ്പാണ്.ഏതെങ്കിലും കാരണവശാല്‍ ക്ലാസുകള്‍ നഷ്ടമായവര്‍ക്ക് അസാപ്പിന്റെ യൂട്യൂബ് ചാനല്‍ വഴി ക്ലാസുകള്‍ കേള്‍ക്കാവുന്നതാണ്. വെബിനാറില്‍ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ഡിവിഷൻ ഹെഡ് വിനോദ് റ്റി.വി, അസാപ്പ് ജില്ലാ പ്രോഗ്രാം മാനേജർ നീതു സത്യൻ, സി എസ് പി പെരുമ്പാവൂർ, കളമശ്ശേരി ഇൻ ചാർജ്മാരായ കാർത്തിക, വർഗ്ഗീസ് ജോർജ്, എ എസ് ഡി സി ആഷിഷ് ഫ്രാൻസിസ്, ഉദ്യോഗാർത്ഥികൾ തൊഴിൽ അന്വേഷകർ തുടങ്ങിയവർ പങ്കെടുത്തു.