എറണാകുളം : നേവൽ ആൻഡ് ഫിസിക്കൽ ഓഷ്യനോഗ്രഫിക് ലബോറട്ടറി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി തയ്യാറാക്കിയ എൻ. 99 മാസ്‌കുകൾ ജില്ലാ കളക്ടർ എസ്. സുഹാസിന് കൈമാറി. 99 ശതമാനം രോഗാണുക്കളെ തടയാൻ സഹായിക്കുന്ന ഈ മാസ്കുകൾ നിർമിച്ചത് ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്‍റ് ഓര്‍ഗനൈസേഷൻറെ സാങ്കേതിക സഹായത്തോടു കൂടിയാണ്.
ചൂടോ അസ്വസ്ഥതയോ ഇല്ലാതെ എട്ടു മണിക്കൂർ വരെ ഈ മാസ്കുകൾ ഉപയോഗിക്കാം. ഇത്തരത്തിലുള്ള ആയിരത്തോളം മാസ്കുകളാണ് എൻ.പി.ഒ.എല്‍ നല്‍കിയത്. ജില്ലയിലെ കോവിഡ് ചികിത്സ കേന്ദ്രങ്ങളിലേക്ക് ഈ മാസ്കുകള്‍ കൈമാറും.