ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ആരാധനാലയങ്ങള്‍ തുറക്കുമ്പോള്‍ പരിസ്ഥിതി സൗഹൃദ പദ്ധതിക്ക് തുടക്കം കുറിച്ച് മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത്. മാന്നാര്‍ കുന്നത്തൂര്‍ ക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. രഘുപ്രസാദ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
50,000 രൂപയാണ് നക്ഷത്ര വനം പദ്ധതിക്കായി മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് നീക്കി വെച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ക്ഷേത്രങ്ങളിലാണ് പദ്ധതി നടപ്പാക്കുക. നാളുകള്‍ക്ക് ചേര്‍ന്ന വൃക്ഷങ്ങളാണ് നക്ഷത്ര വനം പദ്ധതിയുടെ ഭാഗമായി വെച്ചു പിടിപ്പിക്കുന്നത്. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയുടെ ചുവട് പിടിച്ചാണ് നക്ഷത്രവനം നടപ്പിലാക്കുന്നത്. പി.കെ.എസ്.യുവിന്റെ ചുമതലക്കാരനായ ജയപ്രകാശിനാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല.