കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളജിൽ ഓഫീസ് ജോലികൾ ചെയ്യുന്നതിനായി ക്ലസ്റ്റർ ക്ലർക്കിനെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത എസ്.എസ്.എൽസി. പ്രായം 18നും 36നും മധ്യേ. ഡി.ടി.പി, അക്കൗണ്ടൻസി, സ്‌പ്രെഡ് ഷീറ്റ്, ഇ.ആർ.പി, ഇഗവേണൻസ് മേഖലയിൽ പ്രാവീണ്യവും വേഗതയിൽ ടൈപ്പ് ചെയ്യാനുള്ള കഴിവും വേണം. താൽപര്യമുള്ളവർ ഫെബ്രുവരി 26ന് രാവിലെ 10ന് ബയോഡാറ്റയും ആവശ്യമായ രേഖകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് 0497 2780227.
