പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ പാലപ്പുറം, ചിറ്റൂര്‍ ഐ.ടി.ഐ കളില്‍ വിവിധ ട്രേഡുകളിലേക്ക്  പ്രവേശനം നേടുന്നതിന് അപേക്ഷിക്കാം. അപേക്ഷകര്‍ രണ്ടു വര്‍ഷ മെട്രിക് ട്രേഡ് – പത്താംക്ലാസ് പാസായിരിക്കണം. (പ്ലസ് ടു ജയിച്ചവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും) www.scdd.kerala.gov.in ലും ‘ഐ.ടി.ഐ അഡ്മിഷന്‍ 2020’ ലും ലഭിക്കുന്ന അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഒപ്പിട്ട് യോഗ്യതാസര്‍ട്ടിഫിക്കറ്റുകളുടെ പി.ഡി.എഫ് ഫോര്‍മാറ്റിനൊപ്പം അപേക്ഷ സമര്‍പ്പിക്കണം. അധിക യോഗ്യതയുള്ളവര്‍ ഗ്രേസ്മാര്‍ക്ക് ലഭിക്കുന്നതിനായി യോഗ്യതാസര്‍ട്ടിഫിക്കറ്റുകളുടെ പി.ഡി.എഫ് കൂടി അപ് ലോഡ് ചെയ്യണം. അപേക്ഷകള്‍ ഒക്ടോബര്‍ 22 വൈകിട്ട് അഞ്ച് വരെ സമര്‍പ്പിക്കാം. ഫോണ്‍:- 0492 3221695