ആലപ്പുഴ :അമ്പലപ്പുഴ മണ്ഡലത്തിലെ റോഡുകളുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് നിർമിച്ചു പൂർത്തീകരിച്ച 2 റോഡുകളുടെയും നിർമാണം ആരംഭിക്കുന്ന ഒരു റോഡിന്റെയും ഉദ്ഘാടനം പൊതുമരാമത്തു രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ ഉദ്ഘാടനം നിർവഹിക്കും .നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. നിർമാണം പൂർത്തീകരിച്ച
2.42 കോടി രൂപ മുടക്കിൽ നിർമാണം പൂർത്തിയാക്കിയ ജനറൽ ആശുപത്രി പാലസ് റോഡ് (വൈകിട്ട് 4മണി ), 25 ലക്ഷം രൂപ മുടക്കിൽ നിർമാണം പൂർത്തീകരിച്ച ചക്കരപുരയ്‌ക്കൽ റോഡ് (വൈകിട്ട് 5 മണിക്ക് )മന്ത്രി ഉദ്ഘാടനം നിർവഹിക്കും .ചടങ്ങിൽ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അധ്യക്ഷത വഹിക്കും .

5 കോടി രൂപ മുടക്കിൽ നിർമാണം ആരംഭിക്കുന്ന അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ മുക്കയിൽ ആറ്റുതീരം റോഡിന്റെ നിർമാണ ആരംഭം വൈകിട്ട് 5 30ന് മന്ത്രി നിർവഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ജി വേണുഗോപാൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും