തിരുവനന്തപുരത്ത് ഞായറാഴ്ച  591 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 831 പേർ രോഗമുക്തരായി. നിലവിൽ 8,521 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ അഞ്ചു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.

പൂവാര്‍ സ്വദേശിനി നിര്‍മ്മല (62), ചിറയിന്‍കീഴ് സ്വദേശിനി സുഭദ്ര (84), ഇടവ സ്വദേശി ഗിരീഷ് ബാബു (71), പള്ളിപ്പുറം സ്വദേശി ആന്റണി (55), കാര്യവട്ടം സ്വദേശി ഷൗക്കത്ത് അലി (76) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 453 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 11 പേർ ആരോഗ്യ പ്രവർത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 1,680 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25,489 പേർ വീടുകളിലും 174 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,240 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.