ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് തേമ്പാമുട്ടം, ബാലരാമപുരം നടത്തുന്ന ഫാഷന്‍ ഡിസൈനിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് ആറിന് വൈകിട്ട് നാലു വരെ അപേക്ഷിക്കാം. അപേക്ഷാഫോമും പ്രോസ്പെക്ടസും www.sitttrkerala.ac.in ല്‍ ലഭിക്കും. സ്വയം സാക്ഷ്യപ്പെടുത്തിയ നിര്‍ദ്ദിഷ്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ രജിസ്ട്രേഷന്‍ ഫീസായ 25 രൂപ എന്നിവയും നല്‍കണം.