ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജിലെ മലയാള വിഭാഗം മലയാള കവിതയിലെ പുതിയ ഇടങ്ങള്‍ എന്ന പേരില്‍ പുസ്തക പ്രകാശനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.കെ. ചന്ദ്രമ്മ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഗ്രേയ്‌സ് ജെ.ആലീസിന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. പ്രൊഫ. സന്തോഷ്. സി പുസ്തക പരിചയം നടത്തി. ഡോ. എന്‍. കരുണാകരന്‍, ഡോ. ജെ.ജീജ, ഡോ. വിപിന്‍ ചന്ദ്രന്‍, പ്രൊഫ. ഡി.എ ഗണേശന്‍,എ.അബ്ദുള്‍ ജലീല്‍, ജെയ്‌സന്‍ തോമസ് എന്നിവര്‍ സംസാരിച്ചു. പുസ്തകത്തിന്റെ എഡിറ്ററും മലയാള വിഭാഗം അധ്യക്ഷയുമായ ഡോ. ജോസ്‌ന ജേക്കബ് സ്വാഗതവും ഡോ. ജെയ്‌സണ്‍. വി. ജോസഫ് നന്ദിയും പറഞ്ഞു.
