തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ്‌സ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ കമ്പനിയോട് ചേര്‍ന്നുള്ള പ്രദേശത്തെ വീടുകളില്‍ കുടിവെള്ള കണക്ഷന്‍ നല്‍കുന്നു. ആദ്യഘട്ടത്തില്‍ 52 കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നല്‍കുന്നതിന്റെ ഉദ്ഘാടനം നവംബര്‍ 5ന് രാവിലെ 9 മണക്ക് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ജല അതോറിറ്റിയുമായി സഹകരിച്ചാണ് കണക്ഷന്‍ ലഭ്യമാക്കുന്നത്. പ്രതിവര്‍ഷം മൂന്നു ലക്ഷം രൂപയാണ് ടൈറ്റാനിയം ഇതിനായി വിനിയോഗിക്കുന്നത്. സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തനം.