നാട്ടരങ്ങിന് കോവില്‍മലയില്‍ സംസ്ഥാനതല തുടക്കം
ഇടുക്കി: പാര്‍ശ്വവത്ക്കരണമില്ലാത്ത ഒരു ക്ലാസില്‍ നിന്നും പാര്‍ശ്വവത്ക്കരണമില്ലാത്ത ഒരു സമൂഹം സൃഷ്ടിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ‘നാട്ടരങ്ങ്’ തീരദേശ, ആദിവാസി മേഖലയിലെ കുട്ടികള്‍ക്കുള്ള പഠന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇടുക്കി ജില്ലയിലെ കോവില്‍മല ഐ ടി ഡി പി സാമൂഹ്യ പഠന കേന്ദ്രത്തില്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ പൊതു വിദ്യാഭ്യാസ യജ്ഞം ജനകീയമായാണ് നടപ്പാക്കുന്നത്. അതു കൊണ്ട് ഇതില്‍ പാര്‍ശ്വവത്ക്കരണമുണ്ടാകുന്നില്ല.
പാര്‍ശ്വവത്ക്കരണമില്ലാത്ത ഒരു സമൂഹത്തിന്റെ സൃഷ്ടിയാണ് വികസനത്തിന്റെ ഭൂമിക. എല്ലാ മേഖലകളിലുള്ളവരെയും മുഖ്യധാരയിലേയ്ക്ക് എത്തിക്കുമ്പോഴാണ് വികസനം സാധ്യമാകുന്നത്. ഈ സമീപനം സ്വീകരിക്കുന്നതിലൂടെ കേരളം മറ്റുള്ളവര്‍ക്ക് ബദലാകുന്നു. വിദ്യാഭ്യാസ രംഗത്ത് വലിയ സംഭാവനയാണ് സമഗ്രശിക്ഷ കേരള നല്കുന്നത്. എല്ലാവരെയും അറിവിന്റെ തലത്തിലേയ്ക്ക് ഉയര്‍ത്തുന്ന ഉണര്‍ത്തുപാട്ടുകൂടിയാണ് നാട്ടരങ്ങ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി ഓണ്‍ലൈനായി യോഗത്തിന് അധ്യക്ഷത വഹിച്ചു. സാമൂഹ്യ, വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നില്‍ക്കുന്നവരെ മുന്‍ നിരയിലേയ്ക്ക് എത്തിക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നത് അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു. ഇക്കാലയളവില്‍ വിദ്യാഭ്യാസ രംഗത്തുണ്ടായ മഹത്തായ നേട്ടം ചെറുതല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി, റോഷി അഗസ്റ്റ്യന്‍ എം എല്‍ എ എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്ത് ആശംസകളര്‍പ്പിച്ചു. കോവില്‍മല ഐ ടി ഡി പി സാമൂഹ്യ പഠന കേന്ദ്രത്തില്‍ഉദ്ഘാടനത്തോടനുബന്ധിച്ച് കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ തിരിതെളിച്ചു.സമഗ്ര ശിക്ഷാ കേരളം സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍ ഡോ.എ.പി. കുട്ടികൃഷ്ണന്‍ ഓണ്‍ലൈനായി പങ്കെടുത്ത് പദ്ധതി വിശദീകരിച്ചു.പരിപാടിയുടെ ഭാഗമായി കുട്ടികള്‍ അവതരിപ്പിച്ച മന്നാന്‍ ഗോത്ര സമൂഹത്തിന്റെ പരമ്പരാഗത കലാരൂപമായ കൂത്ത് ഏറെ ശ്രദ്ധയാകര്‍ഷിച്ചു.