മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു.
തിരുവനന്തപുരം ജില്ലയില്‍ ഈ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ നടപ്പാക്കിയ സുപ്രധാന വികസന പദ്ധതികള്‍ കോര്‍ത്തിണക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ട്രിവാന്‍ഡ്രം @360 ഡിഗ്രി പുസ്തകം, ഡോക്യുമെന്ററി എന്നിവ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശം ചെയ്തു.   സമൂഹത്തിന്റെ സര്‍വതലങ്ങളിലും സ്പര്‍ശിക്കത്തക്ക വിധം സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പദ്ധതികളില്‍ 100 എണ്ണം തെരഞ്ഞെടുത്താണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന വിവിധ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ജില്ലയുടെ മുഖച്ഛായ മാറ്റുന്നതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയ വിവിധ പദ്ധതികള്‍ എന്നിവയെക്കുറിച്ച് അടുത്തറിയാന്‍ ഈ പുസ്തകം സഹായിക്കും.
സര്‍ക്കാരിന്റെ നാലു മിഷനുകള്‍, വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചാണ് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി തയ്യാറാക്കിയിട്ടുള്ളത്.   ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍, മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പി.  ശ്യാം കുമാർ, അസിസ്റ്റന്റ് എഡിറ്റര്‍ എ.സി ഗിപ്സണ്‍ എന്നിവര്‍ സംബന്ധിച്ചു.