ജില്ലയില്‍ വ്യാഴാഴ്ച 523 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 593 പേര്‍ രോഗമുക്തി നേടി. കൊല്ലം കോര്‍പ്പറേഷനില്‍ കരിക്കോട്ടും മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, പുനലൂര്‍ ഭാഗങ്ങളിലും ഗ്രാമപഞ്ചായത്ത് പരിധിയില്‍ തൃക്കോവില്‍വട്ടം, പട്ടാഴി, കുളത്തൂപ്പുഴ, ഇളമാട്, തേവലക്കര, മയ്യനാട്, നീണ്ടകര, തെന്മല പെരിനാട്, വെട്ടിക്കവല പ്രദേശങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്. ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 516 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത നാലു പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 98 പേര്‍ക്കാണ് രോഗബാധ. കരുനാഗപ്പള്ളി സ്വദേശി ദിവാകരന്‍(60), കൊടുമണ്‍ സ്വദേശി മുഹമ്മദ് കുഞ്ഞു(78) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
