നാലര വര്‍ഷം കൊണ്ട് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ മത്സ്യബന്ധന മേഖലയില്‍ കാതലായ മാറ്റം ഉണ്ടാക്കിയതായി ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ശക്തികുളങ്ങര നീണ്ടകര ഹാര്‍ബറു കളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നബാര്‍ഡ് വഴി ചെയ്യുന്ന പ്രവര്‍ത്തികളുടെ നിര്‍മ്മാണോദ്ഘാടനം ശക്തികുളങ്ങര ഹാര്‍ബറില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി .പ്രതിസന്ധിഘട്ടങ്ങളിലും നിരവധി പദ്ധതികള്‍ നടപ്പിലാക്കി സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഒപ്പം നിന്നതായും മന്ത്രി പറഞ്ഞു.ശക്തികുളങ്ങര ഭാഗത്ത് പുതുതായി ഏറ്റെടുത്ത സ്ഥലത്തോട് ചേര്‍ന്ന് 80 മീറ്റര്‍ നീളത്തിലും 7 മീറ്റര്‍ വീതിയിലുള്ള റെ സ്‌കൂ വാര്‍ഫ് ,1500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ 2 നിലകളിലായി യന്ത്രവല്‍കൃതഫിഷ് ലാന്‍ഡ് സൗകര്യങ്ങളോടുകൂടി ലേലഹാള്‍ കല്ലുംപുറം ബോട്ട് യാര്‍ഡിനോട് ചേര്‍ന്ന് റിപ്പയര്‍ചെയ്യുന്നതിനും വെള്ളം, ഇന്ധനം നിറയ്ക്കുന്നതിനും സൗകര്യം ചെയ്യുന്നസര്‍വീസ് ബര്‍ത്ത് ഡിസാസ്റ്റര്‍ ഷെല്‍റ്റര്‍, ഐസ് പ്ലാന്റ് കൂടാതെ നീണ്ടകര ഭാഗത്ത് വിശ്രമകേന്ദ്രം ടോയ്‌ലറ്റ്, കോണ്‍ഫറന്‍സ് മുറി, വിശ്രമമുറി ജലസംഭരണി എന്നിവയാണ് ഒരുക്കുന്നത്. മേയർ ഹണി ബഞ്ചമിൻ അധ്യക്ഷയായി.
