തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും താത്കാലിക ഓഫിസുകൾ തുറക്കുമ്പോൾ നിർദിഷ്ട ദൂരപരിധി കർശനമായി പാലിക്കണമെന്നു കളക്ടർ നിർദേശിച്ചു. പഞ്ചായത്തുകളിൽ പോളിങ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ 200 മീറ്റർ പരിധിയിലും നഗരസഭയിൽ പോളിങ് സ്റ്റേഷന്റെ 100 മീറ്റർ പരിധിയിലും തെരഞ്ഞെടുപ്പ് ഓഫിസുകൾ പ്രവർത്തിപ്പിക്കരുത്. പൊതു – സ്വകാര്യ സ്ഥലങ്ങൾ കൈയേറിയും, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലും ഇത്തരം ഓഫിസുകൾ പാടില്ല.