മുഴുവന്‍ സമയ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിമുക്ത ഭടന്മാരുടെ മക്കള്‍ക്കും ഭാര്യമാര്‍ക്കും സൈനികക്ഷേമ വകുപ്പ് മുഖേന നല്‍കുന്ന അമാല്‍ഗമേറ്റഡ് ഫണ്ട് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. ഇവര്‍ മറ്റു സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിച്ചിട്ടുള്ളവരാകരുത്.
പ്രായപരിധി 25 വയസില്‍ താഴെയായിരിക്കണം. വിവാഹിതരും സ്വന്തമായി വരുമാനമുള്ളവരും സ്‌കോളര്‍ഷിപ്പിന് അര്‍ഹരല്ല. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2472748.