കാസർകോട്: സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസിന്റെയും ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ പ്രൊബേഷൻ വാരാചരണവും ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അനുസ്മരണവും നടത്തി.

വാരാചരണം കാസർകോട് പ്രിൻസിപ്പൽ ജില്ലാ ആന്റ് സെഷൻസ് ജഡ്ജ് എസ് എച്ച് പഞ്ചാപകേശൻ ഉദ്ഘാടനം ചെയ്തു.ഇന്ത്യ കണ്ട മികച്ചൊരു ന്യായാധിപനും നല്ലൊരു മനുഷ്യസ്‌നേഹിയുമാണ് ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ എന്ന് പഞ്ചാപകേശൻ പറഞ്ഞു.കാസർകോട് ഡി എൽ എസ് എ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ്-തേർഡ് ടി കെ നിർമ്മല അധ്യക്ഷത വഹിച്ചു. വി ആർ കൃഷ്ണയ്യരുടെ ജന്മദിനമായ നവംബർ 15 മുതൽ ഡിസംബർ നാല് വരെയാണ് പ്രൊബേഷൻ വാരാചരണം സംഘടിപ്പിക്കുന്നത്.

കാസർകോട് ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറി എം സുഹൈബ് അനുസ്മരണ പ്രഭാഷണം നടത്തി. അശരണർക്ക് വേണ്ടി നിലകൊണ്ട മഹത് പ്രതിഭയാണ് വി ആർ കൃഷ്ണയ്യരെന്ന് അദ്ദേഹം അനുസ്മരിച്ചു.കാസർകോട് അഡീഷണൽ ജില്ലാ ആന്റ് സെഷൻസ് ജഡ്ജ്-1 ആർ എൽ ബൈജു മുഖ്യപ്രഭാഷണം നടത്തി.