ഇടുക്കി: ബുറേവി ചുഴലിക്കാറ്റ് നാളെ കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ പ്രവേശിക്കുമെന്നും വ്യാപകമായി കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും ചുഴലിക്കാറ്റിന്റെ അനന്തര ഫലമായി തീവ്രമഴ പെയ്യുവാന്‍ സാധ്യതയുളളതിനാല്‍ ഇടുക്കി ജില്ലയില്‍ വരും ദിനങ്ങളില്‍ ഓറഞ്ച്,. മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനും ഇതുമായി ബന്ധപ്പെട്ടുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസ് മേധാവികളും ജീവനക്കാരും വളരെ അടിയന്തിര സാഹചര്യങ്ങളില്‍ ഓഫീസ് മേധാവിയുടെ അനുമതിയോടുകൂടിയല്ലാതെ ഇനിയൊരുത്തരവുണ്ടാകുന്നതുവരെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് വിട്ടു പോകുന്നതു നിരോധിച്ചതായി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. .