എറണാകുളം ജില്ലയിലെ തദ്ദേശ സ്വയംഭരണതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അറിയേണ്ടതെല്ലാം ഉള്‍പ്പെടുത്തിയ സമഗ്രമായ ഇലക്ഷന്‍ ഇ ഡയറക്ടറി സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഈ ഡയറക്ടറി ernakulam.nic.in, www.prd.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും prd live app മൊബൈല്‍ ആപില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. എറണാകുളം ജില്ലാ വെബ്‌സൈറ്റില്‍ ഹോം പേജില്‍ WHAT’S NEW എന്ന വിഭാഗത്തിലും പി.ആര്‍.ഡി വെബ്‌സൈറ്റില്‍ ഹോം പേജില്‍ പബ്ലിക്കേഷന്‍സില്‍ Read e-Magazine വിഭാഗത്തിലും പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപില്‍ ebook catagory യിലും ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം. ജില്ലയിലെ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ബ്ലേക്ക്, ഗ്രാമ, ജില്ലാ പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന വിവരങ്ങള്‍, പൊതുമാര്‍ഗനിര്‍ദേശങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, കോവിഡ് ചട്ടങ്ങള്‍ തുടങ്ങിയവ ഇ ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
https://ernakulam.nic.in/document/election-e-directory/
https://kerala.gov.in/documents/10180/0e90a154-fdd6-4db8-a157-70e0f765b569