കോഴിക്കോട് ജില്ലാ എംപ്ലോയബിലിറ്റി സെന്ററും വടകര മിഡറ്റ് കോളേജും സംയുക്തമായി നടത്തുന്ന മിനി തൊഴില്‍മേള ഏപ്രില്‍ 25 ന് മിഡറ്റ് കോളേജില്‍ നടത്തും. 15ഓളം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ ആയിരത്തോളം ഒഴിവുകളുണ്ട്. പ്രീ രജിസ്‌ട്രേഷനും ഇന്റര്‍വ്യൂ ട്രെയിനിങ്ങും ഏപ്രില്‍ 23 ന് രാവിലെ 10 മുതല്‍ മിഡറ്റ് കോളേജില്‍ നടത്തും. സ്വകാര്യ കമ്പനികളില്‍ തൊഴില്‍ അന്വേഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എംപ്ലോയബിലിറ്റി സെന്റര്‍ നടത്തുന്ന തൊഴില്‍മേളയില്‍ സൗജന്യമായി പങ്കെടുക്കാം. പ്ലസ്ടുവും അതിനുമുകളില്‍ യോഗ്യതയുള്ള, 35 വയസ്സില്‍ താഴെയുള്ള രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്, ഒറ്റതവണ രജിസ്‌ട്രേഷന്‍ തുകയായ 250 രൂപയും ഐ.ഡികാര്‍ഡിന്റെ പകര്‍പ്പും നല്‍കി രജിസ്റ്റര്‍ ചെയ്യാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ എല്ലാ തൊഴില്‍മേളകളിലും, എല്ലാ ആഴ്ചകളിലും നടത്തപെടുന്ന അഭിമുഖങ്ങളിലും സൗജന്യമായി പങ്കെടുക്കാം. ഫോണ്‍ : 0495 2370176, 2370178
